കണ്ണൂർ: പ്രളയത്തിൻ്റെയും ഓഖിയുടെയും പേരിൽ
ജീവനക്കാരെ കൊള്ളയടിച്ച
ഇടതു സർക്കാർ കഴിഞ്ഞ 8 വർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ്. ജീവനന്ദം പദ്ധതി ഇതിൻ്റെ പുതിയ പതിപ്പാണെന്നും കെപിസിസി അംഗം രാജീവൻ എളയാവൂർ.
ചക്കരക്കല്ലിൽ കേരള എൻ ജി ഒ അസോസിയേഷൻ 49-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചക്കരക്കൽ സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡണ്ട് കെ.വി. മഹേഷ് പതാക ഉയർത്തിയതോടെ ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജില്ലാ കൗൺസിൽ യോഗം അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.ടി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് ധർമ്മടം നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ.കെ.പി.ജയനാന്ദൻ, ഐ എൻ ടി യു സി കണ്ണൂർ ജില്ലാ പ്രസിഡന്റ്ഡോ.ജോസ് ജോർജ്ജ് പ്ളാന്തോട്ടത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശ്രീ.ജി.എസ്.ഉമാശങ്കർ, ശ്രീ.കെ.കെ.രാജേഷ് ഖന്ന,സംസ്ഥാന സെക്രട്ടറി ശ്രീ.എം.പി ഷനിജ് തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ കണ്ണൂർ സൗത്ത് ബ്രാഞ്ച് പ്രസിഡന്റ് ശ്രീ.നൗഷാദ് ചേരിക്കൽ സ്വാഗതവും ,
ജില്ലാ സെക്രട്ടറിയേറ്റംഗം ശ്രീ.എം.ജി.സുഭാഷ് നന്ദിയും രേഖപ്പെടുത്തി.
പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥിനികളുടെ നിര്യാണത്തിൽ കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സമ്മേളനത്തിന് മുന്നോടിയായി ചക്കരക്കല്ല് ടൗണിൽ വിളംബര ജാഥ നടന്നു.
jeevaanandam padhathi kollayadi- rajeevan elayaavoor